Deshabhimani

ഇരിട്ടിയിൽ വൻ ലഹരിവേട്ട: രണ്ട് ലക്ഷം രൂപയുടെ ഹാൻസുമായി ഉളിയിൽ സ്വദേശി പിടിയിൽ

hans seized iritty
വെബ് ഡെസ്ക്

Published on Jul 15, 2026, 10:42 AM | 1 min read

​ഇരിട്ടി: മൈസൂരിൽ നിന്നും വാഹനത്തിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് ശേഖരം ഇരിട്ടി പൊലീസ് പിടികൂടി. 20 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉളിയിൽ സ്വദേശി കേളോത്ത് സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.


​രാത്രികാല പട്രോളിങ്ങിനിടയിൽ ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച്, വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് എയ്സ് വണ്ടി പൊലീസ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്. വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത ഉൽപ്പന്നങ്ങളാണ് ഇവയെന്ന് പൊലീസ് അറിയിച്ചു.


​ഇരിട്ടി എസ്ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലഹരിക്കടത്ത് പിടിച്ചത്. എഎസ്ഐ സാരാഗ്, എസ്‍സിപിഒമാരായ ജിമ്മി, രാജേഷ്, സിപിഒമാരായ നിസാമുദ്ദീൻ, ജയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home