ad
Deshabhimani

കൂട്ട സ്ഥലംമാറ്റം രാഷ്ട്രീയപ്രേരിതവും പ്രതികാരബുദ്ധിയോടെയും: കെഎഫ്‌സി

kerala financial corporation
വെബ് ഡെസ്ക്

Published on Jun 09, 2026, 09:50 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ നടത്തിയ അനധികൃത സ്ഥലം മാറ്റം രാഷ്ട്രീയ പ്രേരിതവും പ്രതികാരബുദ്ധിയോടെയുമുള്ളതെന്ന്‌ കേരള ഫിനാൻഷ്യൽ കോർപറേഷൻ. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ജില്ലയ്ക്ക് പുറത്ത് സ്ഥലം മാറ്റാൻ പാടില്ലെന്ന ഉത്തരവ്‌ ലംഘിച്ചു. വനിതാ ജീവനക്കാർക്കടക്കം അകാരണമായി സ്ഥലം മാറ്റി.


ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നതാണ്‌ നിലപാട്‌. ഇതിനെതിരെ കെഎഫ് സി എംപ്ലോയീസ് അസോസിയേഷനും കെഎഫ് സി ഓഫീസേഴ്സ് അസോസിയേഷനും പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങും. അനധികൃതവും അകാരണവുമായ സ്ഥലം മാറ്റ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ 12ന്‌ കെഎഫ് സി ആസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ ധർണ കെഎഫ് സിഇഎ സംസ്ഥാന പ്രസിഡന്റ്‌ ക്ലൈനസ് റൊസാരിയോ ഉദ്ഘാടനം ചെയ്യും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home