ad
Deshabhimani

നെയ്യാറ്റിൻകര ബിജെപിയിൽ കൂട്ടരാജി; അമരവിള ഏരിയാ പ്രസിഡന്റ് വിമതനായി മത്സരിക്കും

BJP Neyyattinkara.
വെബ് ഡെസ്ക്

Published on Nov 13, 2025, 02:27 PM | 1 min read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നെയ്യാറ്റിൻകര ബിജെപിയിൽ നിന്നും പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചു. അമരവിള ഏരിയാ പ്രസിഡൻ്റും സെക്രട്ടറിയും ഉൾപ്പെടെ പത്ത് പേരാണ് പാർടിയിൽ നിന്നും രാജിവച്ചത്. നെയ്യാറ്റിൻകര നഗരസഭയിലേക്കുള്ള സ്ഥാനാർഥി പട്ടികയിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി.


അമരവിള ഏരിയാ പ്രസിഡൻ്റ് എം ജയചന്ദ്രൻ, സെക്രട്ടറി അനന്തേരി സുരേഷ്, ഒബിസി മോർച്ച ഏരിയ പ്രസിഡന്റ് കുമാർ, വാർഡ് പ്രസിഡന്റ് മണികണ്ഠൻ, വാർഡ് വികസന സമതി അം​ഗം മാങ്കുടി അജി തുടങ്ങിയവരാണ് പാർടിയിൽ നിന്നും രാജിവെച്ചത്. ചായ്ക്കോട്ടുകോണം വാർഡിയിൽ ജയചന്ദ്രൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.


വർഷങ്ങളായി ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചവരെ തഴഞ്ഞെന്നും പണത്തിന്റെ ഹുങ്കിൽ തഴയപ്പെട്ടവരുടെ ആത്മാഭിമാനത്തിന്റെ ശബ്ദമാണ് രാജിയെന്നും ഏരിയാ സെക്രട്ടറി അനന്തേരി സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home