മണ്ണഞ്ചേരി ബിജു വധക്കേസ്: ഒന്നാംപ്രതിക്ക് ജീവപര്യന്തം

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരി ബിജു കൊലപാതകക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശി മനോജ് കൃഷ്ണനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയുമടയ്ക്കണം.
2024 ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യാമാതാവിന്റെ രണ്ടാം ഭർത്താവായ ബിജു (48)വിനെ അടിച്ചുകൊലപ്പെടുത്തി എന്നാണ് കേസ്. ബിജുവുമായി മനോജ് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു. മനോജിന്റെ മർദനമേറ്റ് വീണ ബിജുവിനെ നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയത്. ചേർത്തല ഗവ താലൂക്ക് ആശുപത്രിയിൽ വെച്ച് മരിച്ചു. വിചാരണ തടവുകാരനായി പ്രതി തുടരുമ്പോൾ തന്നെയാണ് വിധി വന്നിരിക്കുന്നത്.










0 comments