print edition മന്നം സമാധിദിനാചരണം ഇന്ന്

ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാം ചരമവാർഷികം ബുധനാഴ്ച വിവിധ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കും. മന്നംസമാധി മണ്ഡപത്തിൽ രാവിലെ ആറുമുതൽ 11.45 വരെ സമൂഹപ്രാർഥനയും ഉപവാസവും നടക്കും. സംസ്ഥാനത്തെ എല്ലാ യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും സമുദായാചര്യന്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി ഉപവാസമനുഷ്ഠിക്കും. എൻഎസ്എസ് രൂപീകരിച്ച വേളയിൽ സമുദായാചര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ ചൊല്ലിവേണം ഉപവാസം അവസാനിപ്പിക്കാനെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു.









0 comments