ad
Deshabhimani

print edition മന്നം ജയന്തി ആഘോഷത്തിന്‌ തുടക്കം

mannam jayanthi

മന്നം ജയന്തിയാഘോഷത്തിൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ചേർന്ന 
അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി 
ജി സുകുമാരൻനായർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 02, 2026, 12:18 AM | 1 min read


ചങ്ങനാശേരി

നായർ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 149 –ാമത് ജയന്തിയാഘോഷത്തിന്‌ പെരുന്നയിൽ തുടക്കമായി. രാവിലെ മന്നം സമാധിയിൽ എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നേതൃത്വത്തിൽ സമുദായ നേതാക്കളും ഡയറക്ടർ ബോർഡ് അംഗങ്ങളും പുഷ്‌പാർച്ചന നടത്തി. മന്നം നഗറിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി ഹരികുമാർ കോയിക്കൽ സംസാരിച്ചു. വൈകിട്ട്‌ കുന്നക്കുടി ബാലമുരളീകൃഷ്ണ സംഗീതക്കച്ചേരി അവതരിപ്പിച്ചു. നടി ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യ, കഥകളി എന്നിവയും നടന്നു.


വെള്ളി പകൽ 11ന്‌ മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ കമീഷനംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. കവി രാജീവ് ആലുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തും. രാവിലെ മന്നം സമാധിയിൽ പുഷ്പാർച്ചനയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home