print edition മന്നം ജയന്തി ആഘോഷം ജനുവരി 1, 2 തീയതികളിൽ

ചങ്ങനാശേരി
149–-ാ മത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്നയിൽ നടക്കും. ജനുവരി ഒന്നിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന,10.30-ന് അഖിലകേരള നായർ പ്രതിനിധിസമ്മേളനം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം ശശികുമാർ അധ്യക്ഷനാകും. പകൽ മൂന്നിന് കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി, വൈകിട്ട് 6.30-ന് നടി ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. രാത്രി ഒൻപതിന് മേജർ സെറ്റ് കഥകളി.
രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. വേദിയിൽ ഏഴുമുതൽ നാഗസ്വരക്കച്ചേരി. രാവിലെ 8.30-ന് സാന്ദ്രാനന്ദലയം. 11-ന് മന്നംജയന്തിസമ്മേളനം ദേശീയ ന്യൂനപക്ഷകമീഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനംചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ അധ്യക്ഷനാകും.









0 comments