ad
Deshabhimani

print edition മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്‌: കുറ്റപത്രം സമർപ്പിച്ചു

Manjummel Boys
വെബ് ഡെസ്ക്

Published on Jun 05, 2026, 12:01 AM | 1 min read

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജില്ലാ സെഷൻസ്‌ കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ,അച്ഛൻ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് പ്രതികൾ. വിശ്വാസവഞ്ചന, ഗൂഢാലോചന ഉൾപ്പെടെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.


മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നും, ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നുമുള്ള അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദിന്റെ പരാതിയിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതികളായ സൗബിൻ ഷാഹിർ, അച്ഛൻ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ ഗുരുതര കണ്ടെത്തലുകൾ കുറ്റപത്രത്തിലുണ്ടെന്നാണ്‌ സൂചന.

പ്രതികൾ പരാതിക്കാരനിൽനിന്ന്‌ ഏഴ് കോടി രൂപ വാങ്ങിയശേഷം പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.


സിറാജ് വലിയവീട്ടിൽ ഹമീദ്‌ നൽകിയ പരാതിയിൽ മജിസ്ട്രേട്ട്‌ കോടതിയുടെ നിർദേശപ്രകാരമാണ് മരട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home