ad
Deshabhimani

ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുന്നു: മഞ്ജു വാര്യർ

manju warrier sreenivasan
വെബ് ഡെസ്ക്

Published on Dec 20, 2025, 04:15 PM | 1 min read

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരൻ ശ്രീനിവാസന്റെ വിയോ​ഗത്തിൽ അദ്ദേഹവുമായുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് നടി മഞ്ജു വാര്യർ. കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിവാസന് അത് സാധിച്ചു എന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. വ്യക്തിപരമായ ഓർമകൾ ഒരുപാടുണ്ടെന്നും എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിവാസൻ ഇത് ആദ്യമായി തന്നെ കരയിപ്പിക്കുകയാണെന്നും മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.


മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്


'കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി'



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home