ad
Deshabhimani

തിരുവനന്തപുരം വാഹനാപകടം; മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

maniyan pilla raju(

Photo Credit|Social Media

വെബ് ഡെസ്ക്

Published on Apr 19, 2026, 09:27 AM | 1 min read

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹന അപകട സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കെമിക്കൽ ലാബിൽ നിന്ന് ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിലാണ് താരം മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം പൊലീസ് ഒഴിവാക്കി.


കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന മണിയൻപിള്ള രാജുവിന്റെ കാറിലേക്ക് ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ നടൻ വാഹനം നിർത്താതെ പോയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.


മദ്യപിച്ച് വാഹനം ഓടിച്ചു എന്ന ആരോപണം പരിശോധനാ ഫലത്തോടെ നീങ്ങിയെങ്കിലും, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതിന് മണിയൻപിള്ള രാജുവിനെതിരെ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്. പരിക്കേറ്റവർക്ക് സഹായം നൽകാതെ സംഭവസ്ഥലത്ത് നിന്ന് പോയതിനാണ് പൊലീസിന്റെ നടപടി. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസിൽ തുടർനടപടികൾ സ്വീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home