print edition കേരളം മോഹിച്ച വന്ദേഭാരതിനെ കർണാടകം റാഞ്ചി

പ്രതീകാത്മക ചിത്രം
കണ്ണൂർ: സീറ്റുള്ളതിന്റെ പകുതി യാത്രക്കാരെമാത്രം വഹിച്ച് പോകുന്ന മംഗളൂരു– മഡ്‌ഗാവ് വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിലേക്ക് നീട്ടില്ല. കൊച്ചി അല്ലെങ്കിൽ കോഴിക്കോട് വരെ നീട്ടുമെന്ന് ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ച വന്ദേഭാരത് ബംഗളൂരുവിലേക്കാണ് സർവീസ് നീട്ടിയത്. മംഗളൂരു ഭാഗം മൈസൂരുവിലേക്ക് ലയിപ്പിച്ചതിന്റെ ആദ്യ ആഘാതമാണിത്.
മംഗളൂരു സെൻട്രലിൽനിന്ന് രാവിലെ എട്ടരക്ക് ഗോവയിലേക്ക് തിരിക്കുന്ന വന്ദേഭാരത് പകൽ 2.10ന് ഗോവയിലെത്തും. തിരിച്ച് വൈകിട്ട് 5.35ന് പുറപ്പെട്ട് രാത്രി 11.13ന് മംഗളൂരുവിലെത്തും. കേരളത്തിലെ വന്ദേഭാരത് എല്ലാദിവസവും വെയിറ്റിങ് ലിസ്‌റ്റിൽ ഓടുന്പോൾ ഗോവ വന്ദേഭാരതിൽ പകുതി സീറ്റ് മാത്രമേ നിറയുന്നുള്ളൂ. ഇതേത്തുടർന്നാണ് ഏറെ തിരക്കുള്ള മലബാർ മേഖലയിലേക്ക് നീട്ടാൻ ആലോചിച്ചത്. കേരളത്തിന്റെയും ഗോവയുടെയും ടൂറിസം വികസനത്തിന് കുതിപ്പാകുന്ന തീരുമാനം, കർണാടക സർക്കാരും ഉഡുപ്പി– ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരിയും ചേർന്നാണ് അട്ടിമറിച്ചത്. മംഗളൂരു, സൗത്ത് വെസ്‌റ്റ് സോണിലേക്ക് പോയതോടെ ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടാനും എളുപ്പമായി. ഇക്കാര്യത്തിൽ ഇടപെടേണ്ട മലബാറിലെ എംപിമാരാകട്ടെ ഇനിയും പ്രതികരിച്ചിട്ടുമില്ല.









0 comments