തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം

തിരുവനന്തപുരം : മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ രാത്രി പന്ത്രണ്ടരക്കായിരുന്നു അപകടം. വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണ്ണമായി കത്തി നശിച്ചു. ആളപായമില്ല. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവുമാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ച് പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക നിഗമനം.










0 comments