print edition അവർ ഇനി വീടിന്റെ തണലിൽ

സുലോചനയുടെയും മകന്റെയും ഗൃഹപ്രവേശചടങ്ങിൽ ജി ആർ അനിൽ ദീപം തെളിയിക്കുന്നു
മംഗലപുരം: ഭിന്നശേഷിക്കാരനായ അനിയും അമ്മ സുലോചനയും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങും. ഇവരുടെ ദുരവസ്ഥ ജനുവരി ഒമ്പതിന് ‘ദേശാഭിമാനി’ വാർത്തയാക്കിയിരുന്നു.
സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി എം ജലീൽ ഇത് ജി ആർ അനിലിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അദ്ദേഹം വീട്ടിലെത്തി സർക്കാരിന്റെ പൂർണ പിന്തുണ അറിയിച്ചു.
ഇതിന്റെ ഭാഗമായി കുടുംബത്തിന് അന്ത്യയോജന മുൻഗണന റേഷൻ കാർഡും ലഭ്യമാക്കി. സുമനസ്സുകളുടെ സഹായംകൂടിയായപ്പോൾ വീട് യാഥാർഥ്യമായി. ഞായർ രാവിലെ നടന്ന വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ ജി ആർ അനിൽ, എം ജലീൽ, കെ സോമൻ, ജയചന്ദ്രൻ, എ ആർ റഫീഖ്, ടി എച്ച് ലോറൻസ്, ആർ ജയദാസ്, ഷാജി അഹമ്മദ്, ശ്രീദേവി, ജാസി, മാജിതാ ബീവി, ജസി, സിത്താര എന്നിവർ പങ്കെടുത്തു.










0 comments