Deshabhimani

മാനവീയം; കേരളത്തിലെ ആദ്യ വയോജന സൗഹൃദ ഇടനാഴി

manaveeyam veedhi
വെബ് ഡെസ്ക്

Published on Oct 03, 2025, 12:36 AM | 1 min read

തിരുവനന്തപുരം: വയോജനങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയ മാനവീയം വീഥിയെ കേരളത്തിലെ ആദ്യത്തെ വയോജന സൗഹൃദ സാംസ്കാരിക ഇടനാഴിയായി പ്രഖ്യാപിച്ചു. വയോജന ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രഖ്യാപനം നടത്തി. നല്ലൊരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ മുതിര്‍ന്ന പൗരന്മാര്‍ വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണെന്ന് മേയര്‍ പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് ആദരവോടും സന്തോഷത്തോടും ജീവിക്കാൻ കഴിയുന്ന ഒരന്തരീക്ഷം നഗരത്തിൽ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തുടരും.


കിഴക്കേകോട്ടയിലെ ഇ കെ നായനാർ പാർക്കിൽ വയോജന സഹായകേന്ദ്രം ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മേയര്‍ പറഞ്ഞു. വയോജന കമീഷന്‍ അംഗം അമരവിള രാമകൃഷ്ണനെ ആദരിച്ചു. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കൗണ്‍സിലര്‍ പാളയം രാജന്‍, മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്ടീവ് പ്രസിഡന്റ് വിനോദ് വൈശാഖി, സെക്രട്ടറി കെ ജി സൂരജ്, പൂജപ്പുര വിജയകുമാര്‍, മാനവീയം സീനേജേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. എ ചെല്ലദ്വരരാജ് എന്നിവര്‍ സംസാരിച്ചു. വയോജന ദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കായി മ്യൂസിയത്തിലേക്ക് വിനോദയാത്രയും സംഘടിപ്പിച്ചു. മേയറും കോര്‍പറേഷന്‍ പ്രതിനിധികളും യാത്രയുടെ ഭാഗമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home