Deshabhimani

വരൂ, നമുക്ക് സൊറ പറഞ്ഞിരിക്കാം മാനവീയം വീഥിയിൽ

manaveeyam veedhi

ആൽഫിൻ നസ്രത്ത്, ഹാരോൺ സൂരജ്, മിഥില കൃഷ്ണൻ, ലിജോ ആർ ഫർണാണ്ടസ് എന്നിവർ മാനവീയത്തിൽ

avatar
സ്വന്തം ലേഖകൻ

Published on May 07, 2025, 12:16 AM | 1 min read

തിരുവനന്തപുരം "രാത്രി എന്താണിത്ര കാണാൻ എന്ന്‌ ചോദിക്കുന്നവരോടാണ്... അത് അനുഭവിച്ചറിയണമെങ്കിൽ മാനവീയം വീഥി വരെ വരണം. രാത്രിയിൽ ഒരുപാടുണ്ട് കാണാൻ... അറിയാൻ. അവിടെ നൈറ്റ് ലൈഫ് ചെലവഴിക്കുന്നത് ഇരുട്ടിലല്ല. പകലിനെക്കാൾ വെളിച്ചമുള്ള സ്ഥലങ്ങളാണവ. കുടുംബമായും സുഹൃത്തുക്കളുമായുമൊക്കെ സൊറ പറഞ്ഞിരിക്കാം. സ്ത്രീ, പുരുഷ വേർതിരിവില്ല, ആരും നിങ്ങളെ ശല്യപ്പെടുത്തില്ല. പ്രായഭേദമന്യേ എല്ലാവർക്കുമായി ഇങ്ങനെ ഒരിടം തന്നതിന് എൽഡിഎഫ് സർക്കാരിന് നന്ദി'- മാനവീയം വീഥിയിൽ റീൽസ് ചിത്രികരിക്കാനെത്തിയ ഹാരൂണിനും സുഹൃത്തുക്കൾക്കും എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല.


സംസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് കേന്ദ്രമാണിത്‌. യുവാക്കളുടെയും കലാപ്രേമികളുടെയും പ്രിയപ്പെട്ട ഇടം. മുമ്പ്‌ ട്രാഫിക് ഷോർട്ട്കട്ടായിരുന്ന റോഡ്, ഇന്ന് കലയും സംസ്‌കാരവും സം​ഗമിക്കുന്ന ഹരിതപഥമായി മാറി. മനോഹരമായ നടപ്പാതയും സ്ട്രീറ്റ് ലൈറ്റുകളും അലങ്കാര ലൈറ്റുകളും സജ്ജമാക്കി. ഓപ്പൺ എയർ സ്റ്റേജ്, ഇരിപ്പിടം, നടപ്പാത, ശൗചാലയങ്ങൾ, കുടിവെള്ള കിയോസ്‌കുകൾ, ഫുഡ്‌ കിയോസ്‌കുകൾ, ഫീഡിങ്‌ റൂം തുടങ്ങിയവ നിർമിച്ചു. സുരക്ഷയ്‌ക്കായി സിസിടിവി കാമറകളും പൊലീസ് എയ്ഡ് പോസ്റ്റും സ്ഥാപിച്ചു. 4.85 കോടി രൂപയാണ് നിർമാണച്ചെലവ്. റോഡ് ബിഎം ബിസി നിലവാരത്തിലാണ്. ഓടകളുടെ നവീകരണം സാധ്യമാക്കി. പൈപ്പുകൾ ഡക്ട് വഴിയാക്കി. വീഥിയിൽ ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് കെആർഎഫ്ബിയുടെ നേതൃത്വത്തിൽ മാനവീയം വീഥി സ്മാർട്ട് റോഡായി 2023ൽ വികസിപ്പിച്ചത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നാണ് ഈ സ്വപ്നപാത യാഥാർഥ്യമായത്.


മാനവീയം വീഥിക്കു പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമായി ശംഖുംമുഖം ബീച്ചും മാറിക്കഴിഞ്ഞു. ബീച്ചിന്റെ പ്രവേശനകവാടത്തിന് ഇരുവശത്തുമായി ഫു‌ഡ് സ്ട്രീറ്റും സജ്ജമാക്കി. ആധുനിക സൗകര്യങ്ങളോടെയാണ്‌ കടകൾ. കുടിവെള്ളം, ശുചിമുറി തുടങ്ങി കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ഫുഡ് സ്ട്രീറ്റിനോട് ചേർന്ന് വിനോദപരിപാടികൾ നടത്താനുള്ള പ്രത്യേക കേന്ദ്രവും സജ്ജമാക്കി. മാനവീയം വീഥി മാതൃകയിൽ അയ്യൻകാളി ഹാൾ റോഡും വികസിപ്പിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home