ad
Deshabhimani

പ്രായമായില്ലേ മരിച്ചൂടെ ? വിഷം കുടിക്കാമോ? അമ്മയെ കൊല്ലാൻ മകന്റെ ശ്രമം; മണ്ണെണ്ണ കുടിച്ച് മാതാവ്

Arrest
വെബ് ഡെസ്ക്

Published on Aug 06, 2026, 07:25 AM | 1 min read

മാനന്തവാടി: അമ്മയെ ക്രൂരമായി മർദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മകൻ അറസ്റ്റിൽ. മാതാവ് സരോജിനിയെ(80), മദ്യലഹരിയിൽ ക്രൂരമായി മർദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ ദിനേശനെ(50) അറസ്റ്റ് ചെയ്തു. മാനന്തവാടിയിലാണ് സംഭവം.


ഇത്ര പ്രായമായിട്ടും മരിക്കാത്തതെന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദനവും കൊലപാതക ശ്രമവും. അമ്മയെ ക്രൂരമായി മർദിച്ച ശേഷം ‘‘വിഷം തന്നാൽ കുടിക്കുമോ’’ എന്നു ചോദിച്ച് ഭീഷണപ്പെടുത്തുകയും ചെയ്തു. പിന്നാലെ സരോജിനിയുടെ മുഖത്ത് തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊല്ലാനും ശ്രമം നടത്തി.


മാതാവ്, ശുചിമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. അമ്മയെ കട്ടിലിലേക്ക് തള്ളിയിട്ട് കൈകൾ തിരിച്ചുപിടിച്ച് പരുക്കേൽപ്പിച്ചുവെന്നും പരാതിയുണ്ട്. മകന്റെ ആക്രമണത്തിനു പിന്നാലെ മണ്ണെണ്ണ കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച സരോജിനിയെ നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു.


തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് സരോജിനി. സംഭവത്തിൽ പൊലീസ് മകനെതിരെ പൊലീസ് കേസെടുത്തു. സരോജിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വധശ്രമം, ക്രൂരമായ മർദനം, ക്രമസമാധാന ലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home