Deshabhimani

ജനനേന്ദ്രിയം മുറിച്ചു, കാഴ്ച ശക്തി നഷ്ടപ്പെടുത്തി, ന​ഗ്നനാക്കി വഴിയിൽതള്ളി; കൊടുങ്ങല്ലൂരിൽ യുവാവിന് ക്രൂരമർദനം

Stock Image Man Attacked

Representative Image | Gemini AI

വെബ് ഡെസ്ക്

Published on Oct 27, 2025, 12:51 PM | 1 min read

കൊടുങ്ങല്ലൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അതിക്രൂര ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശി സുദർശനന്റെ ജനനേന്ദ്രിയം മുറിക്കുകയും കാഴ്ച ശക്തി നഷ്ടപ്പെടുത്തുകയും ചെയ്തു. നഗ്നനാക്കി വഴിയിലുപേക്ഷിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് സുദർശനനെ കണ്ടെത്തിയത്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സുദർശനൻ. ​


ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നതെന്നും സുദർശനന്റെ ആരോ​ഗ്യനില തൃപ്തികരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


ചേർത്തലയിലെ എസ്ഡിപിഐ പ്രവർത്തകനായ മുനീർ വധക്കേസിലെ പ്രതിയാണ് സുദർശനൻ. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home