ആദിവാസി യുവാവിനെ കടുവ കൊന്ന് ഭക്ഷിച്ചു

man died tiger attack
വെബ് ഡെസ്ക്

Published on Mar 27, 2025, 09:46 PM | 1 min read

ഗൂഡല്ലൂർ: ഊട്ടിക്ക് സമീപം ആദിവാസി യുവാവിനെ കടുവകൊന്ന്‌ ഭക്ഷിച്ചു. കല്ലക്കോട് മന്ത് സ്വദേശി കുട്ടന്റെ മകൻ കേന്തർകുട്ടൻ (39) ആണ്‌ മരിച്ചത്‌. ബുധനാഴ്ച വൈകീട്ട്‌ വീടിന്റെ സമീപമുള്ള പാർസൺവേലി ചോലവനത്തിലേക്ക് കൂടുകാർക്കൊപ്പം വിറകെടുക്കാൻ പോയതായിരുന്നു.


എല്ലാവരും തിരിച്ചു വന്നിട്ടും കുട്ടൻ തിരിച്ചെത്തിയില്ല. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് പകൽ 12–ഓടെ പാർസൺ വേലി ചോല വന അതിർത്തിയിൽ പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പ് എത്തി മൃതദേഹം ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.



deshabhimani section

Related News

0 comments
Sort by

Home