മക്കളെ കാണണമെന്ന് ആവശ്യം; കുറ്റിപ്പുറത്ത് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

മലപ്പുറം: കുറ്റിപ്പുറത്ത് കുട്ടികളെ കാണണം എന്നാവശ്യപ്പെട്ട് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് പ്രദേശവാസികളെയും അധികൃതരെയും പരിഭ്രാന്തിയിലാക്കി ടവറിന് മുകളിൽ നിലയുറപ്പിച്ചിരിക്കുന്നത്.
മക്കളെ തന്റെ മുന്നിൽ എത്തിച്ചാൽ മാത്രമേ താഴെയിറങ്ങൂ എന്ന നിലപാടിലാണ് ഇയാൾ. യുവാവ് തിരയുന്ന കുട്ടികൾ നിലവിൽ മലപ്പുറത്തുള്ള ശാന്തി ഭവനിലാണുള്ളതെന്ന് അധികൃതർ പറയുന്നത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും ഉടൻതന്നെ സംഭവസ്ഥലത്തെത്തി.
യുവാവിനെ സുരക്ഷിതമായി താഴെയിറക്കുന്നതിന്റെ ഭാഗമായി ശാന്തി ഭവനിലുള്ള കുട്ടികളെ സംഭവസ്ഥലത്ത് എത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ഇയാള്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
( ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഏത് പ്രതിസന്ധിയെയും സംസാരത്തിലൂടെയും പിന്തുണയിലൂടെയും അതിജീവിക്കാൻ സാധിക്കും.നിങ്ങളോ നിങ്ങൾക്ക് അറിയാവുന്നവരോ മാനസിക ബുദ്ധിമുട്ടുകളോ ആത്മഹത്യ ചിന്തകളോ നേരിടുന്നുണ്ടെങ്കിൽ, താഴെ പറയുന്ന സഹായ ഹെൽപ്‌ലൈനുകളിൽ ബന്ധപ്പെടുക. ദിശ (കേരള സർക്കാർ): 1056, 0471-2552056, കിരൺ (മാനസികാരോഗ്യ ഹെൽപ്‌ലൈൻ): 1800-599-0019 )









0 comments