print edition വിതരണ സ്ഥാപനത്തെ കബളിപ്പിച്ച് ഒരുകോടി രൂപയുടെ പാഠപുസ്തകങ്ങൾ തട്ടിയെടുത്തു; ഒരാള്‍ക്കെതിരെ കേസ്

പ്രതീകാത്മകചിത്രം
തൃപ്പൂണിത്തുറ : പുസ്തകവിതരണ സ്ഥാപനത്തെ കബളിപ്പിച്ച് ഒരുകോടി രൂപയുടെ പാഠപുസ്തകങ്ങൾ തട്ടിയെടുത്തതായി പരാതി. തൃപ്പൂണിത്തുറ പുതിയ ബസ് സ്റ്റാൻഡിലെ സെൻട്രൽ ബുക്‌സ് ഡിപ്പോ ഉടമ വി വൈ ജോൺ (66) നൽകിയ പരാതിയിൽ പാലാരിവട്ടം മൽഹോത്ര ബുക്ക് ഡിപ്പോ ഓഫീസിലെ സെയിൽസ് ഓഫീസർ തിരുവനന്തപുരം കരമന സ്വദേശി വിപിൻ എസ് പിള്ളയ്ക്കെതിരെയാണ് ഹിൽപാലസ് പൊലീസ് കേസെടുത്തത്.
സെൻട്രൽ ബുക്ക്സ് ഡിപ്പോയും പാലാരിവട്ടത്തെ മൽഹോത്ര ബുക്ക് ഡിപ്പോയുമായി സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള കരാർ നിലനിൽക്കെ 2025 മാർച്ച് മുതൽ ജൂലൈവരെയുള്ള കാലയളവിൽ വിപിൻ എസ് പിള്ള സ്കൂളുകളുടെ വ്യാജ ഓർഡറുകളുണ്ടാക്കി ഒരുകോടി രൂപയുടെ പാഠപുസ്തകങ്ങൾ പാഴ്‌സൽ സർവീസ് വഴി സെൻട്രൽ ബുക്‌സ് ഡിപ്പോയിൽനിന്ന് പാഴ്സലായി കൈപ്പറ്റി. എന്നാൽ, പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് വിതരണം ചെയ്തില്ല. നൽകിയ ബുക്കുകളുടെ പണം നൽകാതെയും പുസ്തകങ്ങൾ തിരിച്ചുനൽകാതെയും കബളിപ്പിച്ചെന്നാണ് പരാതി. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ കോടതിയുത്തരവ് പ്രകാരമാണ് പൊലിസ് കേസെടുത്തത്.










0 comments