print edition ബിജെപി ഫണ്ടുതട്ടിപ്പ്; പണച്ചാക്കുമായി പോസ്‌റ്റിട്ടയാൾ മീഡിയ സെൽ തലവൻതന്നെ

ബിജെപി തെരഞ്ഞെടുപ്പ് മീഡിയ ഭാരവാഹികളുടെ ലിസ്‌റ്റിൽ സിദ്ധാർഥിന്റെ പേര് (സീരിയൽ നന്പർ 22)

വി എസ് വിഷ്‌ണുപ്രസാദ്
Published on Jul 13, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വലിയ ബാഗുനിറയെ അഞ്ഞൂറിന്റെ നോട്ടുകെട്ടുകളുമായി സെൽഫി പ്രചരിപ്പിച്ചയാൾ ബിജെപി തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയംഗംതന്നെ. ഹൈടെക് ക്യാന്പയിൻ ആന്റ് സോഷ്യൽ മീഡിയ വിഭാഗത്തിന്റെ മേധാവികളിലൊരാളായ സിദ്ധാർഥ് ആണ് ഇതെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കഴിഞ്ഞദിവസം ബിജെപി പ്രവർത്തകർ പുറത്തുവിട്ട തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ലിസ്‌റ്റിലാണ് ഹൈടെക് ക്യാന്പയിൻ കമ്മിറ്റിയിൽ സിദ്ധാർഥിന്റെ പേരുള്ളത്. ബിജെപി സംസ്ഥാന ഐടി സെൽ കൺവീനർ അഭിജിത് ആർ നായരാണ് കമ്മിറ്റിയുടെ മറ്റൊരംഗം.
നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പണച്ചാക്കുമായി നിൽക്കുന്ന സെൽഫി സിദ്ധാർഥ് സ്‌റ്റാറ്റസിട്ടിരുന്നു. സംസ്ഥാന നേതാക്കൾ ഇടപെട്ട് ഇത് നീക്കം ചെയ്‌തിരുന്നെങ്കിലും ഫണ്ട് തട്ടിപ്പ് വിവാദം ശക്തമായതോടെ വീണ്ടും പ്രചരിക്കപ്പെട്ടു. സിദ്ധാർഥിനെ അറിയില്ലെന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ഭാരവാഹികളുടെ ലിസ്‌റ്റിൽ ഇയാളുടെ പേരും നന്പറും ഉൾപ്പെട്ടതോടെ ബിജെപി കൂടുതൽ കുരുക്കിലായി.










0 comments