ad
Deshabhimani

73 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി യുവാവ് പിടിയിൽ

Marijuana
വെബ് ഡെസ്ക്

Published on Jan 10, 2025, 03:37 PM | 1 min read

മംഗളൂരു: കാസർഗോഡ്-മംഗലാപുരം അതിർത്തിയിൽ 73 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി (മരിജുവാന) യുവാവ് പിടിയിൽ. കോഴിക്കോട് ഉണ്ണികുളം ഒറാൻകുന്ന് സ്വദേശി പി കെ ഷമീറിനെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഹൈഡ്രോപോണിക് കഞ്ചാവും, മൊബൈൽ ഫോണും പിടികൂടി.
രഹസ്യവിവരത്തെത്തുടർന്ന് ബാപ്പനാട് ദേശീയപാതയിൽ വച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. മംഗളൂരു പൊലീസ് കമീഷണർ അനുപം അഗർവാൾ, ഡെപ്യൂട്ടി പൊലീസ് കമീഷണർമാരായ സിദ്ധാർത്ഥ് ഗോയൽ, കെ രവിശങ്കർ, സിസിബി എഎസ്പി മനോജ് കുമാർ എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ സംഘത്തിൽ ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home