മഞ്ചേശ്വരത്ത് 160 ലിറ്ററോളം മദ്യവുമായി ഒരാൾ പിടിയിൽ

Photo Credit: Kerala Excise Facebook Page
കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് 160 ലിറ്ററോളം മദ്യവുമായി കർണ്ണാടക സ്വദേശി എക്സൈസ് പിടിയിൽ. ദക്ഷിണ കന്നഡ സ്വദേശി നിഖിൽ(28 വയസ്) ആണ് പിടിയിലായത്. കോയിപ്പാടി സ്വദേശി പ്രഭാകര എന്നയാളാണ് കേസിലെ രണ്ടാം പ്രതി. ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കർണാടകയിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്ന മദ്യമാണ് പിടികൂടിയത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് മദ്യവേട്ട. കുമ്പള എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ശ്രാവൺ കെ വിയും സംഘവുമാണ് ചേർന്നാണ് മദ്യം കണ്ടെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് എം എം, രാഹുൽ ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ കുമാർ പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.










0 comments