ad
Deshabhimani

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവിനെ കുത്തിക്കൊന്ന ബന്ധു അറസ്റ്റിൽ

Handcuff
വെബ് ഡെസ്ക്

Published on Jul 13, 2026, 10:04 AM | 1 min read

ആലപ്പുഴ: കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന കേസിൽ ബന്ധു അറസ്റ്റിൽ. മംഗലം സ്വദേശി മനീഷിനെ (28) കൊലപ്പെടുത്തിയ കേസിൽ റോബിനെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.


ഞായറാഴ്ച വൈകിട്ടാണ് സംഭവം. മനീഷിന്റെ വാടകവീടിന് സമീപമെത്തിയ റോബിൻ ആദ്യം ഭാര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. തടയാൻ ശ്രമിച്ച മനീഷിനെയും കുത്തി.


ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മനീഷ് മരിച്ചു. റോബിന്റെ ഭാര്യ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.


ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട റോബിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.


കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. മനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home