വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ

പ്രതീകാത്മകചിത്രം
ചാല : തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. കരിമഠം കോളനി ഫ്ലാറ്റ് നമ്പർ -20ൽ സുഭാഷാ (32)ണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. പ്രതി സ്ഥിരമായി ഓട്ടോ നിർത്തിയിടുന്ന സ്ഥലത്ത് പരാതിക്കാരൻ ഇരുചക്രവാഹനം നിർത്തിയിട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സോഡാ കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ കരിമഠം സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി. പ്രതിക്കെതിരെ വഞ്ചിയൂർ, ഫോർട്ട്, വലിയതുറ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ അടിപിടി, മോഷണ കേസുകൾ നിലവിലുണ്ട്.










0 comments