ad
Deshabhimani

നാട്ടുകാരിയുടെ പേര് പറഞ്ഞ് കളിയാക്കി; പത്തനംതിട്ടയിൽ അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

Pulikeezhu Soman Arrest

സോമൻ

വെബ് ഡെസ്ക്

Published on May 29, 2026, 09:25 AM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുളിക്കീഴ് സ്വദേശി സോമനെ പൊലീസ് പിടികൂടി. പ്രദേശത്തെ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് സോമനെ കളിയാക്കിയതാണ് ആക്രമണത്തിന് പ്രകോപനമായത്.


ചൊവ്വാഴ്ചയാണ് സംഭവം. ഒന്നിച്ച് മദ്യപിച്ചശേഷം വീട്ടിലേക്ക് വരികയായിരുന്നു സോമനും അയൽവാസിയായ തങ്കച്ചനും. അതിനിടെ നാട്ടുകാരിയുടെ പേര് പറഞ്ഞ് സോമനെ തങ്കച്ചൻ കളിയാക്കി. ഇതിന് പിന്നാലെ കൈവശമുണ്ടായിരുന്ന ചുറ്റികകൊണ്ട് സോമൻ തങ്കച്ചന്റെ തലയ്ക്കടിക്കുകയായിരുന്നു.


തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home