12 കേസുകളിലെ പ്രതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരെ നായയെ വിട്ടുകടിപ്പിച്ചു

കുണ്ടറ: അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരെ നായയെ വിട്ടു കടിപ്പിച്ച സംഭവത്തിൽ പ്രതിയെ കുണ്ടറ പൊലീസ് പിടികൂടി. പടപ്പക്കര ജിജോ സദനത്തിൽ ജിജേഷ് (40) ആണ് പിടിയിലായത്.
കുണ്ടറ പോലീസ് സ്റ്റേഷനിലെ എസ്ഐ പി സച്ചിൻ ലാൽ, സിപിഒ എസ് ശ്രീജിത്ത് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. വ്യാഴം രാത്രി 9 ഓടെ ആയിരുന്നു സംഭവം. സമീപവാസിയെ മർദ്ദിച്ചെന്ന പരാതിയിൽ ജിജേഷിനെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ജിജേഷ് അക്രമാസക്തനായത്.
പിടിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യലഹരിയിലായിരുന്ന ഇയാൾ നിലത്ത് വീണു. തുടർന്ന് എസ്ഐ സച്ചിൻ്റെ കാലിൽ കടിച്ചു. പിടിച്ച് മാറ്റാൻ ശ്രമിച്ച ശ്രീജിത്തിനെനായയെകൊണ്ട് കടിപ്പിക്കുകയായിരുന്നു.കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ വരുതിയിലാക്കിയത്. 12 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.








0 comments