Deshabhimani

ഹൃദയവൈകല്യം നേരിടുന്ന നേപ്പാളി ബാലന് പുതുജീവനേകി മമ്മൂട്ടിയുടെ കരുതൽ

Bikram Treatment

ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന ഹൃദയശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം നേപ്പാൾ ബാലൻ ബിക്രമിനൊപ്പം ചികിത്സിച്ച ഡോ. എസ് വെങ്കിടേശ്വരൻ, കല്പറ്റ മുൻ എംഎൽഎ സി കെ ശശീന്ദ്രൻ എന്നിവർ

വെബ് ഡെസ്ക്

Published on Oct 10, 2026, 08:59 AM | 1 min read

ആലുവ: ഹൃദയവൈകല്യം നേരിടുന്ന നേപ്പാളി ബാലന് പുതുജീവനേകി നടൻ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനം. 17 വയസുകാരനായ ബിക്രമിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിച്ചു. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും സംയുക്തമായി നടത്തുന്ന ഹൃദ്യം പദ്ധതിയിലൂടെയാണ് ബിക്രമിന് ചികിത്സ ഒരുക്കിയത്.


കൽപറ്റ മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെ ഇടപെടലിലാണ് ബിക്രമിന്റെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമായത്. ഡോക്ടർമാർ കത്തീറ്റർ ഉപയോഗിച്ചുള്ള താക്കോൽദ്വാര ചികിത്സയിലൂടെ ഹൃദയത്തിലെ സുഷിരം വിജയകരമായി അടച്ചു. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം ബിക്രം വയനാട്ടിലേക്ക് മടങ്ങി. ഹൃദയത്തിലെ പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്ന ജന്മനായുള്ള തകരാറും ശ്വാസകോശ ധമനിയിലെ ഉയർന്ന രക്തസമ്മർദവും മൂലം ബിക്രമിന് എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നിരുന്നു.


ആരോ​ഗ്യവാനായി തിരിച്ചു വരുന്നതോടെ പഠനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ബിക്രം. പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീൽ, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരൻ, ഡോ. പ്രീതി കാഥൽ, ഡോ. കെ ബിജിന ഭരതൻ എന്നിവർ ചികിത്സയിൽ പങ്കാളികളായി. അച്ഛൻ ദല്ലോ സൗദിനൊപ്പം മൂന്ന് വർഷം മുമ്പാണ് ബിക്രവും കുടുംബവും വയനാട്ടിൽ എത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home