മമ്മൂട്ടിക്ക് എംജിയുടെ ഡി ലിറ്റ്: തിങ്കളാഴ്ച സമ്മാനിക്കും

മമ്മൂട്ടി
കോട്ടയം: എംജി സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങ് തിങ്കളാഴ്ച രാവിലെ 9.30ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കും. നടൻ മമ്മൂട്ടി, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്ക് സർവകലാശാല ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഓണററി ഡോക്ടറേറ്റുകൾ കൈമാറും. പ്രോ-ചാൻസലറും മന്ത്രിയുമായ റോജി എം ജോൺ പങ്കെടുക്കും.
അവരവരുടെ മേഖലകളിലെ മികച്ച സംഭാവനകളെ അംഗീകരിച്ച് മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ്(ഡിലിറ്റ്) ബിരുദമാണ് നൽകുന്നത്. ഡോ. എൻ രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബിരുദം നൽകും. ബിരുദദാനത്തിനു ശേഷം സെനറ്റ് ഹാളിൽ തിരുവിഴ ജയശങ്കറിന്റെ നാദസ്വര കച്ചേരിയുണ്ടാകും.










0 comments