"ഞാനെന്താ പഴയതാണോ, അവാർഡ് പ്രതീക്ഷിച്ചല്ലല്ലോ ചെയ്യുന്നത്"; മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടശേഷം മമ്മൂട്ടിയുടെ പ്രതികരണം

മമ്മൂട്ടി മാധ്യമങ്ങളോട് പ്രതികരിക്കുന്നു
കൊച്ചി: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് മമ്മൂട്ടി. എല്ലാവർക്കും നന്ദിയെന്നും, തനിക്കൊപ്പം പുരസ്കാരം നേടിയവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അവാർഡ് പ്രതീക്ഷിച്ചല്ല സിനിമ ചെയ്യുന്നത്. ഇതൊക്കെ സംഭവിക്കുന്നതാണ്. 'ഭ്രമയുഗ'ത്തിലെ കഥാപാത്രവും കഥയുമെല്ലാം വ്യത്യസ്തമായിരുന്നു. പുരസ്കാരത്തെ ഒരു മത്സരമെന്ന് പറയാനാകില്ല. ഇതൊരു യാത്രയാണ്, കൂടെ നടക്കാൻ ഒത്തിരിപ്പേർ ഉണ്ടാകും- മമ്മൂട്ടി പ്രതികരിച്ചു. പുതുതലമുറയാണല്ലോ അവാർഡ് മുഴുവൻ കൊണ്ടുപോയിരിക്കുന്നത് എന്ന ചോദ്യത്തിന് ഞാനെന്താ പഴയതാണോ എന്നായിരുന്നു തമാശകലര്‍ത്തി മമ്മൂട്ടിയുടെ മറുപടി.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗ'ത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.










0 comments