ad
Deshabhimani

ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിച്ച ധീര യുവാവ്: രാജേഷിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

rajesh mammootty
വെബ് ഡെസ്ക്

Published on Aug 05, 2026, 01:30 PM | 1 min read

കൊച്ചി: കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.


"ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു"- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.


ഔദ്യോ​ഗിക ബഹുമതികളോടെ രാജേഷിന്റെ സംസ്കാരം നടന്നു. ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കർണാടക വനത്തിലെ മുന്താരിയിൽ നിന്ന് കാനംവയലിലൂടെ ഒഴുകി പുളിങ്ങോത്ത് എത്തുന്ന കാര്യങ്കോട് പുഴയിൽ ഇടവരമ്പ് കാനാ പീടികയ്ക്ക് സമീപം കോച്ചേരി തുരുത്തിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം ലഭിച്ചത്. പുഴക്ക് നടുവിലെ തുരുത്തിൽ ഓടക്കാടുകൾക്കിടയിൽ മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച പകൽ 12.45ഓടെ ഈ ഭാഗത്ത് തിരച്ചിൽ നടത്തുന്ന റാഫ്റ്റേഴ്സ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home