ad
Deshabhimani

മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിയെയും ഗവർണറെയും കാണും

Ibraahim

അൻവർ ഇബ്രാഹിം| Photo: Reuters

വെബ് ഡെസ്ക്

Published on Sep 14, 2026, 11:07 AM | 1 min read

കോഴിക്കോട് : കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്. വൈകിട്ട് നാലിന് മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും. വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും. കേരളവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ന് നടക്കുമെന്ന് അൻവർ ഇബ്രാഹിം ഇന്നലെ വ്യക്തമാക്കിയിരുന്നു.


അഞ്ചുദിവസത്തെ ഇന്ത്യപര്യടന ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കുശേഷമാണ് ഇന്നലെ അദ്ദേഹം കോഴിക്കോട്ടെത്തിയത്. കാരന്തൂർ മർക്കസ് സന്ദർശിക്കുകയും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home