print edition ധനവകുപ്പ് ഫയൽ മടക്കി; മലയാള സർവകലാശാലയിൽ ശമ്പളം മുടങ്ങി

തിരൂർ: മലയാള സർവകലാശാലയിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പള വിതരണം മുടങ്ങി. പുതുക്കിയ ഫയലിന് ധനവകുപ്പ് ഉടക്കുവച്ചതോടെയാണ് ശമ്പള വിതരണം തടസ്സപ്പെട്ടത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പള വിതരണം. അധ്യയന വർഷാരംഭത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രമോഷനും പുതിയ ജീവനക്കാരുമുണ്ടാവുന്നതിനാൽ ശമ്പള ബിൽ പുതുക്കിയാണ് സർക്കാരിലേക്ക് നൽകുക.
ഇത് ധനവകുപ്പ് അംഗീകരിക്കാറാണ് പതിവ്. എന്നാൽ ഇത്തവണ മലയാള സർവകലാശാലയുടെ ശമ്പള ബിൽ ധനകാര്യ വകുപ്പ് തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്നാണ് ഫണ്ട് മുടങ്ങിയത്. ഇത് ജീവനക്കാരെ ദുരിതത്തിലാക്കി. തുടർന്ന് വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഇടപെട്ടു. അടുത്ത ആഴ്ചയോടെ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ് പറഞ്ഞു.










0 comments