ad
Deshabhimani

മലപ്പുറം ചേലേമ്പ്ര സ്വദേശിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

amoebic encephalitis
വെബ് ഡെസ്ക്

Published on Aug 22, 2025, 11:30 AM | 1 min read

മലപ്പുറം : ചേലേമ്പ്ര ചാലിപറമ്പ് സ്വദേശിയായ നാൽപ്പത്തിയൊമ്പതുകാരന്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂരിൽ ജോലിചെയ്യുന്നയാളാണ്. ഏതാനും ആഴ്‌ചകൾക്കുമുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ വീണ് പരിക്കേറ്റു. ഇത് മാറിയശേഷം പനി ബാധിച്ചു. സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാറിയില്ല. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇവിടെ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച തേഞ്ഞിപ്പലം സ്വദേശിനിയായ പതിനൊന്നുകാരി കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home