ad
Deshabhimani

കയാക്കിങ് ചാമ്പ്യൻഷിപ്പ്: മത്സരങ്ങൾ പുലിക്കയത്തേക്ക് മാറ്റി

malabar river kayaking
വെബ് ഡെസ്ക്

Published on Jul 27, 2025, 10:15 AM | 1 min read

തിരുവമ്പാടി: പതിനൊന്നാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിലെ ഇന്നത്തെ കയാക്കിംഗ് മത്സരങ്ങള്‍ പുല്ലുരാംപാറയിൽ നിന്ന് പുലിക്കയത്തേക്ക് മാറ്റി. കനത്ത മഴയിൽ ഇരുവഴിഞ്ഞി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. ഡൗൺ റിവർ മത്സരങ്ങള്‍ രാവിലെ 11.30ന് ചാലിപ്പുഴയിൽ ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.


11-ാമത് റാപ്പിഡ് രാജയെയും റാപ്പിഡ് റാണിയെയും ഡൗൺ റിവർ ഫൈനൽ മത്സരത്തിലാണ് തെരഞ്ഞെടുക്കുക. ഇത്തവണ കൂടുതൽ വിദേശ താരങ്ങളുള്ളതിനാൽ ഡൗൺ റിവർ ഇനത്തിൽ വീറുറ്റ മത്സരങ്ങൾ ഉണ്ടാകും. സമാപനസമ്മേളനം വൈകിട്ട് പുല്ലൂരാംപാറ ഇലന്തുകടവിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. റാപ്പിഡ് രാജ, റാപ്പിഡ് റാണി പട്ടവും മറ്റ് സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്യും. തുടർന്ന് മർസി മ്യൂസിക് ബാൻഡിന്റെ ഗാനവിരുന്നുമുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home