ad
Deshabhimani

'മരുമകന്‍ അല്ല, പൊതുമരാമത്ത് മന്ത്രിയാണ്' അധിക്ഷേപങ്ങള്‍ക്കെതിരെ മാലാ പാര്‍വതി

Muhammad Riyas

മന്ത്രി മുഹമ്മദ് റിയാസ് (ഇടത്) നടി മാലാ പാര്‍വതി (വലത്)

വെബ് ഡെസ്ക്

Published on Mar 11, 2026, 04:14 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്നും മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കുകയും ‌മരുമകന്‍ എന്ന് അധിക്ഷേപിക്കുകയും ചെയ്തതിനെതിരെ നടി മാലാ പാര്‍വതി. റിയാസിനെ, മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു.


"ശ്രീ മുഹമ്മദ് റിയാസ് കേരളത്തിൻ്റെ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത്, കേരളത്തിനെ അപമാനിക്കുന്നത് പോലെയാണ്!" മാലാ പാര്‍വതി ഫേസ്ബുക്കില്‍ എഴുതി. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എത്തുന്നുണ്ട്.




കേന്ദ്രസർക്കാരിൻറെ ഒരു പരിപാടി രാജ്യത്തെ ഏതൊരു സംസ്ഥാനത്ത് നടക്കുമ്പോഴും ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും അറിയിക്കുക എന്നത് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്തമാണ്. പ്രോട്ടോക്കോള്‍ ലംഘനത്തിന് പുറമെ മന്ത്രി റിയാസിനെതിരെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെയാണ് അധിക്ഷേപ പരാമര്‍ശം നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home