ad
Deshabhimani

ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിന് തുടക്കം

sabarimala1

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Dec 30, 2025, 06:33 PM | 1 min read

ശബരിമല: ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിന് തുടക്കം. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു.


മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം തീർഥാടകർ ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി.


മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home