ad
Deshabhimani

print edition തലസ്ഥാനത്ത്‌ 10,000 കണക്‌ഷൻ പിന്നിട്ട്‌ കെഫോൺ

kfon
വെബ് ഡെസ്ക്

Published on Mar 07, 2026, 01:29 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന് ശക്തമായ അടിത്തറ ഒരുക്കിയ കെഫോൺ പദ്ധതിക്ക് തലസ്ഥാന നഗരിയിൽ മികച്ച മുന്നേറ്റം. തിരുവനന്തപുരം ജില്ലയിൽ കെഫോൺ കണക്‌ഷനുകളുടെ എണ്ണം 10,000 കടന്നു. 6094 ഗാർഹിക കണക്‌ഷനുകൾ പൂർത്തിയാക്കി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 867 കുടുംബങ്ങൾക്കും 2769 സർക്കാർ സ്ഥാപനങ്ങൾക്കും കെഫോൺ സേവനം ലഭ്യമാക്കി.


മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിലൂടെ ജനപ്രീതി നേടുകയാണ് പദ്ധതി. ഓപ്പറേറ്റർമാരുടെ മികച്ച സേവനവും ഉപഭോക്തൃ വിശ്വാസവും തലസ്ഥാന നഗരിയിൽ കെഫോണിന്റെ വളർച്ചയ്ക്ക് പ്രധാന ശക്തിയായി. കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കെഫോൺ അധികൃതർ വ്യക്തമാക്കി.


പുതിയ ഗാര്‍ഹിക കണക്‌ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്‌ഷനായി രജിസ്റ്റര്‍ ചെയ്യാം. കെഫോണ്‍ പ്ലാനുകളെയും ഓഫറുകളെയുംക്കുറിച്ച് കൂടുതല്‍ അറിയാന്‍ കെഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ല്‍ സന്ദര്‍ശിക്കുകയോ 9061604466 എന്ന വാട്‌സ്ആപ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home