ad
Deshabhimani

കൊച്ചി എടയാറിൽ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു മരണം

Kochi fire accident
വെബ് ഡെസ്ക്

Published on Mar 26, 2026, 10:46 AM | 1 min read

കൊച്ചി : എറണാകുളം എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം. പാതാളം സി ജി ലൂബ്രിക്കൻഡ്സ് എന്ന ഓയിൽ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഓയിൽ സൂക്ഷിച്ചിരുന്ന ടാങ്കിലാണ്‌ വ്യാഴം രാവിലെ 9.30ഓടെ തീപിടുത്തമുണ്ടായത്‌.


ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. മരിച്ച വ്യക്തിയുടെ വിവരങ്ങൾ വ്യക്തമല്ല. ബിഹാർ സ്വദേശിയാണ്‌ മരിച്ചതെന്നാണ് കരുതുന്നത്. അപകടത്തില്‍ ആറു പേർക്ക്‌ പൊള്ളലേറ്റു. മൂന്ന് നില കെട്ടിടത്തിലാണ് തീപടർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home