ad
Deshabhimani

കളമശേരി എച്ച്എംടി കോളനിയിൽ വൻ തീപിടിത്തം

fire
വെബ് ഡെസ്ക്

Published on Feb 02, 2026, 09:32 PM | 1 min read

കളമശേരി: എറണാകുളം കളമശേരി എച്ച്എംടി കോളനിയിൽ വൻ തീപിടിത്തം. ഹോം ഡിസൈൻ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികൾ അപകട സമയത്ത് ഓഫീസിലുണ്ടായിരുന്നില്ല. അ​ഗ്നി രക്ഷാ സേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


സോഫാ നിർമാണ യൂണിറ്റാണ് ഹോം ഡിസൈൻ. സ്ഥാപനത്തിന്റെ ​ഗോഡൗൺ പൂർണമായും കത്തിനശിച്ചു. സമീപത്തുള്ള വീട്ടിലേക്കും തീ പടർന്നതായി വിവരമുണ്ട്. ആളപായമുണ്ടായിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home