ad
Deshabhimani

അങ്കമാലിയിൽ വൻ ലഹരിവേട്ട; 14 ലക്ഷത്തിന്റെ ഹെറോയിനുമായി അസംകാരൻ പിടിയിൽ

Angamaly Heroin drug bust

ഹെറോയിനുമായി അങ്കമാലി എക്‌സൈസ്‌ പിടികൂടിയ അസം സ്വദേശി മൊയ്നുൾ ഹക്ക്

വെബ് ഡെസ്ക്

Published on Apr 27, 2026, 11:02 PM | 1 min read

അങ്കമാലി​: പതിനാല്‌ ലക്ഷം രൂപയുടെ 150 ഗ്രാം ഹെറോയിനുമായി അസം സ്വദേശി മൊയ്‌നുൾ ഹക്കിനെ അങ്കമാലി എക്സൈസ്‌ പിടികൂടി. അങ്കമാലി റെയിൽവേ ഗേറ്റ് പരിസരത്തുനിന്നാണ് ഇയാളെ പിടിച്ചത്‌.


അസമിൽനിന്ന്‌ ട്രെയിനിൽ എത്തിച്ച ഹെറോയിനുമായി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം ചമ്പന്നൂർ റെയിൽവേ ഗേറ്റ് റോഡ് വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്‌ പിടിയിലായത്‌. ഇയാൾ മുന്പും രാസലഹരി കടത്തിയിട്ടുണ്ടെന്ന്‌ എക്‌സൈസ്‌ പറഞ്ഞു.


മയക്കുമരുന്ന്‌ അമിത അളവിൽ കൊണ്ടുവന്ന് ചെറിയ ഡെപ്പികളിലാക്കി വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി. അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ എ വിപിൻ ദാസ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി കെ ബിജു, സുരേഷ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home