ad
Deshabhimani

കൊല്ലം – എറണാകുളം മെമു ഇന്ന്‌ റദ്ദാക്കി

print edition അറ്റകുറ്റപ്പണി: 8 ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ്‌ നടത്തും

train services
വെബ് ഡെസ്ക്

Published on Mar 14, 2026, 02:14 AM | 1 min read

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. രാത്രി 9.05ന് പുറപ്പെടുന്ന കൊല്ലം– എറണാകുളം മെമു (66310) റദ്ദാക്കി. കോട്ടയം വഴിയുള്ള എട്ട്‌ ട്രെയിനുകൾ ശനിയാഴ്‌ച ആലപ്പുഴ വഴി സർവീസ് നടത്തും. ഇവയ്ക്കു അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.


ആലപ്പുഴ വഴി തിരിച്ചു വിടുന്നവ :‌ 12624 – തിരുവനന്തപുരം – ചെന്നൈ മെയിൽ (സ്റ്റോപ്പുകൾ : ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ), 16312 – തിരുവനന്തപുരം – ശ്രീഗംഗാനഗർ എക്സ്പ്രസ് (ആലപ്പുഴ, എറണാകുളം ജങ്‌ഷൻ), 16319 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബംഗളൂരു എക്‌സ്‌പ്രസ്‌ (കായംകുളം, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ), 16629 തിരുവനന്തപുരം – മംഗളൂരു മലബാർ (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ), 22503 – കന്യാകുമാരി – ദിബ്രുഗഡ് വിവേക് 
എക്സ്പ്രസ് (കായംകുളം, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ), 16343 – തിരുവനന്തപുരം – രാമേശ്വരം അമൃത (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ), 16349 – തിരുവനന്തപുരം നോർത്ത് – നിലമ്പൂർ രാജ്യറാണി (ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ), 16347– തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് (ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ).


​ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ


ശനിയാഴ്‌ച 16327 മധുര – ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 15ന്  16328 ഗുരുവായൂർ – മധുര എക്സ്പ്രസ് കൊല്ലത്തുനിന്ന്‌ സർവീസ് ആരംഭിക്കും. 14ന് 16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈയിൽനിന്ന്‌ പുറപ്പെട്ട തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) ശനി രാവിലെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ശനിയാഴ്‌ച 12696 തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്റ്റ് കോട്ടയത്തുനിന്ന് യാത്ര തുടങ്ങും. 14ന് പുറപ്പെടുന്ന തൂത്തുകുടി–പാലക്കാട് പാലരുവി എക്സ്പ്രസ് 35 മിനിറ്റും തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 30 മിനിറ്റും വൈകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home