Deshabhimani

print edition മറനീക്കി വിസി– യുഡിഎഫ്‌ സിൻഡിക്കറ്റ്‌ ഡീൽ: എംജിയിൽ സംഘപരിവാർ നേതാവ്‌ 
മൂല്യനിർണയ ക്യാമ്പ് ഡയറക്ടർ

mg university
വെബ് ഡെസ്ക്

Published on Oct 04, 2026, 01:31 AM | 1 min read

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പരീക്ഷ മൂല്യനിർണയ ക്യാമ്പ് ഡയറക്ടറായി സംഘപരിവാർ അധ്യാപക സംഘടന, ഉന്നത വിദ്യാഭ്യാസ അധ്യാപകസംഘം(ഉവാസ്‌) സംസ്ഥാന ജനറൽ സെക്രട്ടറിക്ക്‌ നിയമനം. എറണാകുളം ലോ കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ. കെ സുധീഷ് കുമാറിനെയാണ് തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളേജിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിന്റെ ഡയറക്ടറായി യുഡിഎഫ് സിൻഡിക്കറ്റ് നിയമിച്ചത്. മുതിർന്ന അധ്യാപകരെ ഒഴിവാക്കിയുള്ള നിയമനത്തിലൂടെ വൈസ്‌ ചാൻസലർ ഡി മാവൂതും യുഡിഎഫ്‌ സിൻഡിക്കറ്റും തമ്മിലുള്ള വീതംവയ്‌പാണ്‌ മറ നീക്കിയത്‌.


സംഘപരിവാർ അധ്യാപക സംഘടനയുടെ നേതാവും കാലടി സംസ്കൃത സർവകലാശാല സിൻഡിക്കറ്റംഗവുമായ ചങ്ങനാശേരി എൻഎസ്എസ് കോളേജ് ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ. ആർ എസ്‌ വിനീതിനെ കോഴഞ്ചേരി സെന്റ്‌ തോമസ് കോളേജിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിന്റെ ഡയറക്ടറായി നിയമിച്ചത് നേരത്തെ വാർത്തയായിരുന്നു. സെപ്‌തംബർ എട്ടിന്‌ ചേർന്ന സിൻഡിക്കറ്റ് യോഗമാണ് രണ്ട് തീരുമാനവുമെടുത്തത്.


വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന 10 സോണൽ ക്യാമ്പുകളിലേക്കാണ്‌ സർവകലാശാല ഡയറക്ടർമാരെ നിയമിക്കുന്നത്. കേന്ദ്രീകൃത പരീക്ഷാ മൂല്യനിർണയം സുതാര്യവും കാര്യക്ഷമവുമാക്കാനായി കഴിഞ്ഞ സിൻഡിക്കറ്റിന്റെ കാലത്ത് ആരംഭിച്ചതാണ് ഈ രീതി. സോണൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മേഖലയിൽ അനായാസം ഇടപെടാൻ കഴിയുന്ന മുതിർന്ന അധ്യാപകരെയാണ് മുൻകാലങ്ങളിൽ ക്യാന്പ്‌ ഡയറക്ടർമാരായി നിയമിച്ചിരുന്നത്‌. മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സിൻഡിക്കറ്റാണ്‌ സംഘപരിവാർ സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ നിയമനത്തിന്‌ പിന്നിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home