Deshabhimani

സെക്രട്ടറിയറ്റിനു മുന്നിൽ രാപകൽ സമരം

print edition മാധ്യമം ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം;പിണറായി വിജയൻ

Madhyamam Protest

മാധ്യമം മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കെയു‍ഡബ്ല്യുജെ, -കെഎൻഇഎഫ് നേതൃത്വത്തിൽ സെക്രട്ടറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച രാപകൽ സമരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നു.

വെബ് ഡെസ്ക്

Published on Sep 30, 2026, 12:08 AM | 1 min read

തിരുവനന്തപുരം : മാധ്യമം പത്രം മാനേജ്‌മെന്റിന്റെ തൊഴിലാളികളോടുള്ള സമീപനം വിചിത്രമെന്നും സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ആവശ്യപ്പെട്ടു. മാധ്യമം മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ കേരള പത്രപ്രവർത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തിൽ 12 കേന്ദ്ര, സംസ്ഥാന ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ രാപകൽസമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സർക്കാർ വിഷയത്തിൽ താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. മാധ്യമം മാനേജ്മെന്റിനെ ശരിയായ പാതയിൽ കൊണ്ടുവരാൻ സർക്കാർ മുൻകൈയെടുക്കണം.


മാധ്യമസ്ഥാപനത്തിലെന്നല്ല, വ്യവസായ സ്ഥാപനങ്ങളിലൊന്നിലുമുണ്ടാകാൻ പാടില്ലാത്തതാണ് മാധ്യമത്തിൽ നടക്കുന്നത്. നവ ഉദാരവൽക്കരണകാലത്ത് കോർപറേറ്റുകൾ സ്വീകരിക്കുന്ന നയം കേരളത്തിലെ ഒരു മാധ്യമസ്ഥാപനം നടപ്പാക്കുന്നുവെന്നത് വിചിത്രമാണ്‌. സ്ഥിരം ജീവനക്കാരെ സമ്മർദത്തിലൂടെ രാജിവയ്‌പിച്ച് കരാർ ജീവനക്കാരാക്കുകയാണ്‌. ഇത് അംഗീകരിക്കാനാകില്ല. സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം സമരത്തിൽ സംസാരിച്ചതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ മാനേജ്മെന്റ്‌ മാനനഷ്ടത്തിന് കേസ് കൊടുത്തു. സംഘടിത തൊഴിലാളിവർഗത്തിനുനേരെ ഹീനമായ സമീപനം എങ്ങനെയാണ് മാധ്യമത്തിന് സ്വീകരിക്കാനാകുക. ജീവനക്കാരുടെ അവകാശങ്ങൾ വേഗം അനുവദിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.


എട്ടു മാസത്തെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ശമ്പളവിതരണം ക്രമപ്പെടുത്തുക, നിർബന്ധിത കരാർവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി അധ്യക്ഷനായി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ, സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, വി ജോയി എംഎൽഎ, പന്ന്യൻ രവീന്ദ്രൻ, എസ് മനോഹരൻ, അഡ്വ. ജോർജ് തോമസ്, ബോബി എബ്രഹാം, ആർ കിരൺ ബാബു, കൃഷ്‌ണമ്മാൾ, ശ്രീകുമാർ, ജി അനുപമ, സുരേഷ് വെള്ളിമംഗലം, ഇ പി മുഹമ്മദ്, റോയി കൊട്ടാരച്ചിറ, സരിത സരസ്വതി ബാലൻ, എ പി അജിത്ത്, കരിയം രവി, ജേക്കബ് ജോർജ്, പി കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home