ad
Deshabhimani

print edition മാധ്യമം ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ; ഒഴിഞ്ഞുമാറി 
ജമാഅത്തെ ഇസ്ലാമി

Madhyamam
വെബ് ഡെസ്ക്

Published on Jan 08, 2026, 12:00 AM | 1 min read


തിരുവനന്തപുരം

മാധ്യമം ദിനപത്രത്തിൽ മാസങ്ങളായി തുടരുന്ന ശമ്പളപ്രതിസന്ധിയുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി ജമാഅത്തെ ഇസ്ലാമി. നാലുമാസമായി ജീവനക്കാർക്ക്‌ ശമ്പളമില്ല. ആറുവർഷമായി ശമ്പള പ്രതിസന്ധിയുണ്ട്‌. മാസശമ്പളം പലഗഡുക്കളായാണ്‌ നൽകുന്നത്‌. തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന്‌ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്‌റഹ്മാൻ പറഞ്ഞത്‌ വിഷയത്തിൽ നേരിട്ട്‌ ഇടപെടില്ലെന്നും മാനേജിങ്‌ കമ്മിറ്റി പരിശോധിക്കുമെന്നുമാണ്‌.


ശമ്പളം കൃത്യമായി കിട്ടാത്തതിനാൽ ജീവനക്കാർ വലിയ പ്രതിസന്ധിയിലാണ്‌. ഭവനവായ്പയുൾപ്പെടെ എടുത്തിട്ടുള്ളവർ ജപ്തിഭീഷണിയിലാണ്‌. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിലെ പ്രതിസന്ധിയിൽ കൈകഴുകുന്ന സമീപനമാണ്‌ ജമാഅത്തെ ഇസ്ലാമിയും മാനേജ്‌മെന്റും സ്വീകരിക്കുന്നത്‌. പ്രതിഷേധിക്കുന്നവരോട്‌ മാനേജ്‌മെന്റ്‌ പ്രതികാരനടപടി സ്വീകരിക്കുന്നതായും പരാതിയുണ്ട്‌. തുടരാനാകാത്തവർ പിരിഞ്ഞുപോകണമെന്നും ആനുകൂല്യങ്ങൾ നൽകില്ലെന്നുമാണ്‌ മാനേജ്‌മെന്റ്‌ നിലപാട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home