എം വി ആർ പുരസ്കാരം എം എ ബേബിക്ക്

തിരുവനന്തപുരം: ഈ വർഷത്തെ എം വി ആർ പുരസ്കാരം സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്ക്. ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തിന് എം എ ബേബി നൽകുന്ന സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. 'പ്രതിപക്ഷ ഐക്യത്തിന് വേണ്ടി സെപ്റ്റംബർ 23 ന് എം എ ബേബി അയച്ച കത്തിനോട് അതിവേഗമാണ് എൻ ഡി എ ഇതര രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയാണ് എം എ ബേബിയുടെ കത്തിനോട് ഏറ്റവും ആദ്യം പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണെന്നും ട്രസ്റ്റ് പറഞ്ഞു
ഡിഎംകെ, ആം ആദ്മി തുടങ്ങിയ പാർട്ടികളെ മാനസികമായി അടുപ്പിക്കാൻ എം എ ബേബിയുടെ കത്തിന് കഴിഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുന്നതിന് സി പി ഐ എം പ്രത്യേകം ശ്രദ്ധ പുലർത്തുന്നതായി കാണാം. സിജെപി ഏറ്റവും കൂടുതൽ ആശയ വിനിമയം പുലർത്തുന്നത് സി പി ഐ എമ്മുമായാണ്. സി ജെ പിയുടെ എല്ലാ സമരങ്ങൾക്കും സംഘടനാപരമായ അടിത്തറ നൽകുന്നത് ഡി വൈ എഫ് ഐയും എസ് എഫ് ഐയും ആണ്.'
'ഒക്ടോബർ 13 ന് ചേർന്ന ഇന്ത്യ ബ്ലോക്ക് മീറ്റിങ്ങിലെ മറ്റൊരു സുപ്രധാന തീരുമാനത്തിന്റെ ശില്പി കൂടിയാണ് എം എ ബേബി- ട്രസ്റ്റ് വിലയിരുത്തി








0 comments