ad
Deshabhimani

print edition മറ്റ് പാർടികൾക്ക്‌ പ്രകടനപത്രിക പ്രചാരണപത്രിക മാത്രം: എം എ ബേബി

MA Baby.jpg
വെബ് ഡെസ്ക്

Published on Apr 07, 2026, 12:22 AM | 1 min read

കൊല്ലം: എൽഡിഎഫ്‌ സർക്കാർ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ്‌ പ്രകടന പത്രികയിൽ പറയുന്നതെന്നും അത്‌ സമയബന്ധിതമായി നടപ്പാക്കാൻ ശ്രമിക്കുമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. അതിന്‌ ഉദാഹരണമാണ്‌ വയനാട്‌ ട‍ൗൺഷിപ്‌. മറ്റു പാർടികൾക്ക്‌ പ്രകടന പത്രിക പ്രചാരണ പത്രിക മാത്രമാണ്‌.


എന്നാൽ, എൽഡിഎഫിന്‌ അത്‌ പ്രവർത്തന പത്രികയാണെന്നും കൊല്ലം പ്രസ്‌ ക്ലബ്ബിൽ നടന്ന തെരഞ്ഞെടുപ്പ്‌ സംവാദത്തിൽ എം എ ബേബി വ്യക്തമാക്കി. എൽഡിഎഫ്‌ സർക്കാരുകൾ മുന്നോട്ടുവയ്ക്കുന്ന മാതൃകയാണ്‌ പ്രോഗ്രസ്‌ റിപ്പോർട്ട്‌. 1956ൽ ഇ എം എസിന്റേതുമുതലുള്ള എൽഡിഎഫ്‌ സർക്കാരുകൾ ഓരോ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്‌.


മുൻകാലത്തേക്കാൾ പ്രവർത്തനം മെച്ചപ്പെടുത്താനാണ്‌ എപ്പോഴും ശ്രമിക്കുന്നത്‌. അതിന്റെ തുടർച്ചയുടെ ഭാഗമായി പിണറായി വിജയൻ സർക്കാർ വികസിപ്പിച്ചെടുത്ത മാതൃകയാണ്‌ പ്രോഗ്രസ്‌ റിപ്പോർട്ട്‌. കഴിഞ്ഞ സർക്കാരിന്റെ കാലയളവിലെ പ്രവർത്തന പുരോഗതിയാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവയ്ക്കുന്നത്‌.


കോൺഗ്രസ്‌ ഉൾപ്പെടെ ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തും ഇ‍ൗ മാതൃകയില്ല. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത 1956ലെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിൽ എൽഡിഎഫ്‌ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home