ad
Deshabhimani

വസ്തുത പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : എം എ ബേബി

malayali poliyalle
വെബ് ഡെസ്ക്

Published on Mar 08, 2026, 09:02 PM | 1 min read

തിരുവനന്തപുരം: കേരളത്തെ വക്രീകരിച്ചു കാട്ടുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വസ്തുതകൾ പ്രചരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ‘ദി റിയൽ കേരള സ്റ്റോറി’ ക്യാമ്പയിനിന്റെയും കേരള സ്റ്റോറി വെബ്സൈറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാക്കഥകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന ഈ സാഹചര്യത്തിൽ, യാഥാർത്ഥ്യം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. പലപ്പോഴും സത്യം പ്രചരിപ്പിക്കാൻ വലിയ ഉത്സാഹം കാട്ടാറില്ല. ‘കേരള സ്റ്റോറി’ യിലൂടെ സിനിമയെന്ന മഹത്തായ കലാരൂപം അപമാനിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എം വി നികേഷ്‌ കുമാർ പങ്കെടുത്തു.


കേരള സ്റ്റോറി എന്ന പേരിൽ കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തിയാണ് പുതിയ ക്യാമ്പയിൻ. കേരളത്തിനെ അപകീർത്തിപ്പെടുത്തും വിധം വസ്തുതാ വിരുദ്ധമായ വിദ്വേഷ പ്രചാരണം നടത്തിയ കേരള സ്റ്റോറി എന്ന സിനിമയ്ക്കുള്ള മറുപടി എന്ന രൂപത്തിലാണ് കേരളത്തിന്റെ പ്രത്യേകതകളും നേട്ടങ്ങളും ഉയർത്തികാട്ടിയുള്ള ക്യാമ്പയിൻ നടക്കുന്നത്.


മൂന്ന് പ്രധാന പ്രമേയങ്ങളിലൂടെ (മുന്നേറ്റം, കരുതൽ, ഒരുമ) മലയാളി ജീവിതത്തിന്റെ പ്രത്യേകതകൾ പ്രചരിപ്പിക്കുക. കഴിഞ്ഞ പത്തു വർഷത്തെ പശ്ചാത്തല വികസനങ്ങൾ ഉയർത്തികാട്ടുമ്പോൾ, ക്ഷേമ പെൻഷൻ, ലൈഫ് മിഷൻ, അതിരാദിര്യ നിർമ്മാർജ്ജനം തുടങ്ങിയ ക്ഷേമ പദ്ധതികൾ കരുതൽ എന്ന പ്രമേയത്തിന്റെ ഭാഗമാകും. പ്രളയ അതിജീവനം മുതൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരം വരെയുള്ള വിഷയങ്ങളെ മുൻനിർത്തി കേരളത്തിന്റെ ഐക്യവും മതനിരപേക്ഷ സ്വഭാവവും ചർച്ചയാകും.


കഴിഞ്ഞ പത്ത് വർഷകാലം കിഫ്‌ബി വഴി സംസ്ഥാനത്ത് നടത്തിയിട്ടുള്ള 1200 ലധികം പദ്ധതികളുടെ ജില്ല തിരിച്ചുള്ള കണക്കും വിശദാംശങ്ങളും ക്യാമ്പയിനിന്റെ ഭാഗമാകും. കേരളത്തിനെതിരെ നടക്കുന്ന നുണപ്രചാരണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടാൻ ഒരോ മലയാളിയെയും സജ്ജരാകുക എന്നതാണ് ഈ ക്യാമ്പയിൻ വഴി ലക്ഷ്യം വയ്ക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home