പുറത്തുപോയവരാരും വെല്ലുവിളിയല്ല: ബേബി

തിരുവനന്തപുരം: പാർട്ടി ഉപേക്ഷിച്ച് പോയവരാരും സിപിഐ എമ്മിനോ എൽഡിഎഫിനോ ഒരു വെല്ലുവിളിയും ഉയർത്തുന്നില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ നിന്ന് മുൻപ് മൂന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്ന എം വി രാഘവൻ, പി വി കുഞ്ഞിക്കണ്ണൻ, പുത്തലത്ത് നാരായണൻ എന്നിവർ പുറത്തുപോയിട്ടുണ്ട്.
വലിയ ആവേശമായിരുന്ന കെ ആർ ഗൗരിയമ്മ പോയില്ലേ ? അവരും എം വി രാഘവനും പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവന്നു എന്നത് നാം മനസിലാക്കേണ്ട പാഠമാണ്. അവരുമായി താരതമ്യം പോലുമില്ലെങ്കിലും, ഇപ്പോൾ വിട്ടുപോയവരും തെറ്റ് മനസിലാക്കുമെന്ന് തന്നെയാണ് വിശ്വാസം. കമ്മ്യൂണിസ്‌റ്റ് മൂല്യങ്ങൾ മുറുകെ പിടിക്കാൻ കഴിയാത്തവർ പോകുമ്പോൾ പാർട്ടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
അതേസമയം, തെറ്റുതിരുത്തൽ പ്രക്രിയ കർശനമായി തുടരാൻ തന്നെയാണ് പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം










0 comments