ad
Deshabhimani

ഇ ഡി ബിജെപിയുടെ 'എക്സ്റ്റൻഡഡ് ഡിപാർട്ട്മെന്റ്'; കോൺ​ഗ്രസിന്റെ നിലപാട് ഇട്ടത്താപ്പ്: എം എ ബേബി

M A BABY
വെബ് ഡെസ്ക്

Published on Sep 10, 2026, 05:56 PM | 1 min read

കണ്ണൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ “എക്സ്റ്റൻഡഡ് ഡിപാർട്ട്മെന്റ്” ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.


രാഷ്ട്രീയനേതാക്കൾക്കെതിരെ ഇ ഡി രജിസ്റ്റർ ചെയ്ത നിരവധി കേസുകൾ അവർ ബിജെപിയിൽ ചേരുന്നതോടെ അവസാനിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇ ഡിയെ ഭയന്ന് ബിജെപിയിൽ ചേരുന്ന നേതാക്കളുടെ പാർടിയല്ല സിപിഐ എം എന്ന് കേരളത്തിൽനിന്ന് മനസിലാക്കേണ്ടിവരുമെന്നും എം എ ബേബി പറഞ്ഞു.


മുഖ്യമന്ത്രിയായിരുന്ന സമയത്ത് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കൂടിയായ കോൺഗ്രസ് എംഎൽഎ ആദ്യം വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പരാതി തള്ളുകയായിരുന്നു.


തുടർന്ന് ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും രണ്ട് കോടതികളും പരാതി തള്ളി. സുപ്രീം കോടതി പരാതി തള്ളുമ്പോൾ, പരാതിക്കാരന് രാഷ്ട്രീയ ലക്ഷ്യമുണ്ടെങ്കിൽ അത് രാഷ്ട്രീയമായി പോരാടി പരിഹരിക്കണമെന്നും ഇതിനായി കോടതിയുടെ സമയം പാഴാക്കരുതെന്നും വ്യക്തമാക്കിയിരുന്നു.


തങ്ങളുടെ നേതാക്കൾക്കെതിരെ ഇ ഡിയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയാണ്. എന്നാൽ സിപിഐ എം നേതാക്കൾക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ ഡി നീങ്ങുമ്പോൾ അതിനെ പിന്തുണയ്ക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ്.


കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും മന്ത്രിമാർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ സമാനമായ രീതിയിൽ നീങ്ങിയിട്ടുണ്ട്. ഇത്തരം നടപടികളോടുള്ള എഐസിസി നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home